നെല്ലിപ്പൂക്കള്‍-വീട്ടിലേക്കുള്ള വഴിയില്‍

മാടായിപ്പാറയില്‍ നെല്ലിപ്പൂക്കള്‍ വിരിഞ്ഞു. നെല്‍ച്ചെടികള്‍ക്കിടയില്‍ ചെടിയെ ചുറ്റിപ്പിടിച്ചു വളരുന്ന കളയാണ്‌ നെല്ലിച്ചെടി. പാറയില്‍ നെല്‍പാടം ഇല്ലെങ്കിലും പൂക്കളുണ്ട്‌.

ചെറുപ്പത്തില്‍ താളില കൊണ്ട്‌ കൊട്ടയുണ്ടാക്കി ഞങ്ങള്‍ നെല്ലിപ്പൂ പറിക്കാന്‍ പോകുമായിരുന്നു. ഓണമായാല്‍ പൂപറിക്കാന്‍ ഇവിടെ ഒരുപാട്‌ കുട്ടികളുണ്ടാകും.

പാടത്തിലാണെങ്കില്‍ ആളുയരത്തിലുണ്ടാകും നെല്ല്‌. അതു വകഞ്ഞുമാറ്റി പാടത്തിനു നടുവില്‍ കുനിഞ്ഞിരുന്ന്‌ പൂപറിക്കും. ആരെങ്കിലും കണ്ടാല്‍ സമ്മതിക്കില്ല. ഓണത്തിന്‌ വലിയ വട്ടത്തില്‍ ഇടാന്‍ ഉപയോഗിക്കുന്ന നീലനിറം നെല്ലിപ്പൂവിന്റേതാണ്‌.

Comments

Viju V V said…
മാടായിപ്പാറയില്‍ നെല്ലിപ്പൂക്കള്‍ വിരിഞ്ഞു. നെല്‍ച്ചെടികള്‍ക്കിടയില്‍ ചെടിയെ ചുറ്റിപ്പിടിച്ചു വളരുന്ന കളയാണ്‌ നെല്ലിച്ചെടി. പാറയില്‍ നെല്‍പാടം ഇല്ലെങ്കിലും പൂക്കളുണ്ട്‌.