സില്‍ക്ക്‌ സ്‌മിതയുടെ അനിയത്തി

സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ ചെറുകുന്ന്‌ രവികൃഷ്‌ണ തിയറ്ററിന്റെ പോസ്‌റ്ററുകള്‍ വളരെ രഹസ്യമായാണ്‌ നോക്കിയിരുന്നത്‌। 'ആദ്യപാപ'ത്തിന്റെയും 'ഓമനസ്വപ്‌നങ്ങ'ളുടെയും എല്ലാം ചിത്രങ്ങള്‍ ട്യൂഷന്‍ സെന്ററില്‍ പോകുന്ന വഴിയില്‍ മുന്നിലും പിറകിലും നിന്ന്‌ ആരും വരുന്നില്ലെന്ന്‌ ഉറപ്പുവരുത്തി ഒന്നു പാളി നോക്കും। അതുമതി, ഒരു ഫോട്ടോ എടുക്കുന്നതുപോലെയാണത്‌. ചിത്രം മനസില്‍ പതിഞ്ഞിരിക്കും. പിന്നെ സമയം കിട്ടുമ്പോഴെല്ലാം എടുത്തുനോക്കാം.
ചിത്രത്തെ അടിസ്ഥാനമാക്കി സ്വയം കഥമെനയുകയും ആവാം. അന്നേരമൊക്കെ എന്താണ്‌ ഈ സിനിമയിലൊക്കെ കാണിക്കുന്നത്‌ എന്ന കൗതുകമാണ്‌ അധികം. ഒരുവട്ടം കണ്ടിരുന്നെങ്കില്‍ തിരക്കഥയില്‍ അതിനനുസരിച്ച്‌ മാറ്റം വരുത്താമായിരുന്നു. ഭാവനയില്‍ മാത്രം കാണുമ്പോള്‍ സെന്‍സര്‍ ബോര്‍ഡിനെക്കുറിച്ച്‌ ആലോചിക്കേണ്ടല്ലോ.
പ്രീ-ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ്‌ ഇത്തരമൊരു സിനിമ ആദ്യമായി കണ്ടത്‌-'പ്ലേ ഗേള്‍സ്‌.' തമിഴ്‌. പഴയങ്ങാടി പ്രതിഭാ ടാക്കീസില്‍ നിന്നായിരുന്നു അത്‌. ഉച്ചവരെയുള്ള ക്‌ളാസുകഴിഞ്ഞ്‌ വീട്ടിലെത്തി ഭക്ഷണം കഴിച്ച്‌ ആരോടും പറയാതെ മുങ്ങല്‍.
പ്‌ളേ ഗേള്‍സില്‍ സില്‍ക്ക്‌ സ്‌മിതയാണ്‌ നായിക. മദ്യപാനിയായ ഭര്‍ത്താവിന്റെ ലൈംഗിക ബലഹീനത യോഗ പരിശീലനത്തിലൂടെ മാറ്റിയെടുക്കുന്ന കഥാപാത്രമാണ്‌ സില്‍ക്കിന്‌. സന്ദേശമുള്ളതുകൊണ്ട്‌ എ സര്‍ട്ടിഫിക്കറ്റുണ്ടായിരുന്നില്ല. നായികയിലല്ല, നമുക്കു താല്‌പര്യം-ഉപനായിക. സില്‍ക്കിന്റെ അനിയത്തി കോളേജ്‌ കുമാരി. വീട്ടില്‍ ആരുമില്ലാത്ത സമയത്ത്‌ വേലക്കാരന്‍ പയ്യനോട്‌ സോപ്പുകൊണ്ടുവരാന്‍ പറയുന്നത്‌. തുടര്‍ന്ന്‌ വേലക്കാരനെ അനിയത്തി തന്നെ സോപ്പുതേച്ച്‌ കുളിപ്പിക്കുന്നത്‌-ഓഹ്‌...എന്തൊക്കെ സാധ്യതകളാണ്‌ ജീവിതത്തില്‍.
പനിപിടിച്ച്‌ കിടപ്പിലായ അനിയത്തി രാത്രി ഞരങ്ങുന്നത്‌ കേട്ടെത്തിയ വേലക്കാരന്‍ പയ്യന്റെ കൈ മാറിടത്തിലേക്കും അതിനുകീഴേക്കും കൊണ്ടുപോകുന്നത്‌, പയ്യനുമുന്നില്‍ ഉടുപ്പ്‌ ഉരിഞ്ഞുവീഴുന്നത്‌॥ഓ എന്തൊക്കെ അവിഹിത ചിത്രങ്ങള്‍. ഇതൊക്കെയാണ്‌ ചിത്രം കഴിഞ്ഞപ്പോള്‍ തിരശീലയില്‍ ബാക്കിയായത്‌- കൗമാരത്തിന്റെ വിശുദ്ധചിത്രങ്ങള്‍. കൃതാര്‍ഥം. അതില്‍ സില്‍ക്കിന്റെ അനിയത്തിയായ മെലിഞ്ഞ പെണ്‍കുട്ടിയാണു പോലും പില്‍ക്കാലത്ത്‌ ഷക്കീലയായി മലയാളികളെ മാംസം കൊണ്ട്‌ കോരിത്തരിപ്പിച്ച മാദകത്തിടമ്പ്‌. പ്‌ളേ ഗേള്‍സ്‌ ഞാന്‍ രണ്ടുവട്ടം കണ്ടു. തിയറ്ററില്‍ കയറുമ്പോള്‍ ആരും കാണില്ലെന്ന്‌ വിശ്വസിക്കാനുള്ള ധൈര്യം അപ്പോഴേക്കും കിട്ടി. എന്നാലും എ സര്‍ട്ടിഫിക്കറ്റില്ലാത്ത സിനിമയാണല്ലോ കണ്ടതെന്ന അതൃപ്‌തി പിന്നെയും ബാക്കിനിന്നു.
അതുകൊണ്ടാണ്‌ പുതിയങ്ങാടി സ്റ്റാറില്‍ നിന്ന്‌ 'ലയനം' കാണാനെത്തിയത്‌. 'ലയന'ത്തിന്‌ വന്‍തിരക്കായിരുന്നു. സെക്കന്‍ഡ്‌ ക്ലാസിനാണ്‌ ടിക്കറ്റെടുത്തത്‌. വിയര്‍പ്പില്‍ കുളിച്ച്‌ സില്‍ക്ക്‌ സ്‌മിത കിടക്കയില്‍ കിടക്കുമ്പോള്‍ സിനിമ അവസാനിച്ചിരുന്നെങ്കില്‍...ഓരോ സിനിമ കഴിയുമ്പോഴും കൗതുകം അവസാനിക്കില്ല. ഇംഗ്ലീഷിലെ എ സിനിമകള്‍, ഇന്ത്യന്‍ ഇംഗ്ലീഷ്‌ ഷക്കീല അങ്ങനെ കൗതുകങ്ങളടങ്ങുന്നതുവരെ തിയറ്ററുകളില്‍ നിന്ന്‌ തിയറ്ററുകളിലേക്ക്‌.
ഇപ്പോള്‍ പോസ്‌റ്റര്‍ കണ്ടാലറിയാം എന്താകും അതിനകത്ത്‌. ഇടയ്‌ക്ക്‌ ദീപ മേത്തയുടെ ഫയര്‍ കാണാന്‍ പോയപ്പോള്‍ ടാക്കിസിന്റെ തൊട്ടടുത്ത കമ്പനിയില്‍ ജോലി ചെയ്‌തിരുന്ന പരിചയക്കാരി ഇങ്ങോട്ടുനോക്കി ആക്കിയ ചിരി ചിരിച്ചു. അവര്‍ക്കെന്ത്‌ ദീപ മേത്ത. ആ സമയത്ത്‌ നാട്ടില്‍ ചെറിയ തോതില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ നോട്ടിസ്‌ വിതരണത്തിനൊക്കെ ഇറങ്ങുന്ന സമയമായിരുന്നു.
ആ ചിരിയോടെ ഞാന്‍ രാഷ്ട്രീയ പരിപാടി ഒഴിവാക്കി. അതില്‍ സത്യസന്ധതതയുടെ പലതും ത്യജിക്കണം. സെക്കന്‍ഡ്‌ ബി.എക്ക്‌ പഠിക്കുമ്പോള്‍ കണ്ട ചാര്‍ലീസ്‌ ഏന്‍ജല്‍സ്‌ ആണ്‌ അവസാനത്തെ സിനിമ. ലൈംഗിക അരാജകത്വമുള്ള സിനിമ. 

Comments

Anonymous said…
For effective circulation of your blog, please leave at least one comment after the post.
Anonymous said…
വിശുദ്ധ കാലത്തിനു ശേഷം താങ്കള്‍ ഒറ്റ ഫിലിം ഫസ്റ്റിവലിനും പോയിട്ടില്ല എന്നാണോ പറഞ്ഞു വരുന്നത്‌ ? അല്‍മദോവറുടേയും കൂട്ടറരുടേയും റിട്രോസ്‌പെക്ടീവുകളും സ്‌പെഷല്‍ പാക്കേജുകളുമൊന്നും കണ്ടിട്ടേയില്ല എന്നാണോ പറയുന്നത്‌ . ഉപ്പില്ലാത്ത കഞ്ഞിയുണ്ടോ വിജൂ .... ജീവിതത്തിന്റെ ഓരോ സ്‌പന്ദനവും മേല്‌പറഞ്ഞതിലാണ്‌. അരാജകത്വവും ആഭാസവും ബന്ധപ്പെടുന്നവരുമായുള്ള റിലേഷനിലാണ്‌. സമൂഹത്തെ പേടിക്കുന്ന വിജുവിനെയല്ല റിബലായ വിജുവിനേയാണ്‌ ഞങ്ങളൊക്കെ ഇഷ്ടപ്പെടുന്നത്‌. സ്വയം വിശുദ്ധനാകാനുള്ള ശ്രമം ഒരു തരം മേല്‌പോട്ടു തുപ്പലാണ്‌....
Anonymous said…
വിശുദ്ധ കാലത്തിനു ശേഷം താങ്കള്‍ ഒറ്റ ഫിലിം ഫസ്റ്റിവലിനും പോയിട്ടില്ല എന്നാണോ പറഞ്ഞു വരുന്നത്‌ ? അല്‍മദോവറുടേയും കൂട്ടറരുടേയും റിട്രോസ്‌പെക്ടീവുകളും സ്‌പെഷല്‍ പാക്കേജുകളുമൊന്നും കണ്ടിട്ടേയില്ല എന്നാണോ പറയുന്നത്‌ . ഉപ്പില്ലാത്ത കഞ്ഞിയുണ്ടോ വിജൂ .... ജീവിതത്തിന്റെ ഓരോ സ്‌പന്ദനവും മേല്‌പറഞ്ഞതിലാണ്‌. അരാജകത്വവും ആഭാസവും ബന്ധപ്പെടുന്നവരുമായുള്ള റിലേഷനിലാണ്‌. സമൂഹത്തെ പേടിക്കുന്ന വിജുവിനെയല്ല റിബലായ വിജുവിനേയാണ്‌ ഞങ്ങളൊക്കെ ഇഷ്ടപ്പെടുന്നത്‌. സ്വയം വിശുദ്ധനാകാനുള്ള ശ്രമം ഒരു തരം മേല്‌പോട്ടു തുപ്പലാണ്‌....
Anonymous said…
ഇങ്ങനെയൊരു പ്രതികരണം എന്നെ വല്ലാതെ പ്രകോപിപ്പിക്കുന്നുണ്ട്‌.
വിട്ടുപോയത്‌-ബിറ്റ്‌ സിനിമ എന്താണെന്ന്‌ കാക്കനാട്‌ എന്‍.എ.സിനി മൂവീസില്‍ ആണ്‌ ഞാന്‍ കണ്ടത്‌.
ഇന്റര്‍വെലിന്റെ സമയത്ത്‌ സിനിമയുമായി ബന്ധമില്ലാത്ത കുറെ ചിത്രങ്ങള്‍. അതു കഴിഞ്ഞപ്പോള്‍ ആളുകള്‍ മുഴുവന്‍ ഇറങ്ങിപ്പോയി. പണ്ട്‌ ചിറക്കല്‍ പ്രകാശിലൊക്കെ ബിറ്റിടുന്നു എന്നത്‌ ഇതായിരുന്നു സംഭവം. ഇപ്പോഴും ഒരു നീലച്ചിത്രത്തിന്റെ സി.ഡിയില്‍ രതിവൈകൃതങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന കേളികളില്‍ ജൈവമായ ആദിമോര്‍ജത്തിന്റെ തുടിപ്പ്‌ കണ്ടെത്താനാകും. ഇടയ്‌ക്കെങ്കിലും എന്‍.പ്രഭാകരന്റെ കഥയിലേതുപോലെ കാമത്തിന്റെ മുള്‍മരമാകുമ്പോള്‍ ഒരു കൊച്ചുപുസ്‌തകം കിട്ടിയിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹിക്കുന്നു. ഇതൊന്നും ഒരു റിബല്‍ പ്രവൃത്തിയല്ല. ഏതൊരു സാധാരണ ചെറുപ്പക്കാരന്റെയും ജീവചരിത്രത്തില്‍ എഴുതാവുന്നത്‌. പലപ്പോഴും അവ വിട്ടുകളയുന്നതില്‍ നാം പമാന്യത സൂക്ഷിക്കുന്നു.
Anonymous said…
kaumarathile kuttangal thirinhu noki rasikkanullathalla.Chindikkanum pakshathapikkanum ullatha.