മിസ്റ്റര്‍ എളമരം, മാര്‍ക്‌സിന്റെ ജര്‍മനിയിലും തവളകളുണ്ട്‌


തവളകളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്‌-പറഞ്ഞത്‌ സഖാവ്‌ മന്ത്രി എളമരം കരീമാണ്‌. 'നീലേശ്വരത്ത്‌ ബോക്‌സൈറ്റ്‌ നിക്ഷേപം കണ്ടെത്തിയപ്പോള്‍ ഖനനത്തിന്‌ തടസമായി പറഞ്ഞത്‌ അവിടെ പ്രത്യേക ഇനം തവളകളുണ്ടെന്നാണ്‌. പരിസ്ഥിതി വാദികളുടെയും അഭിപ്രായം വികസനത്തില്‍ പരിഗണിക്കണം'-അല്‌പം പരിഹാസത്തോടെയാണ്‌ അദ്ദേഹം അത്‌ പറഞ്ഞത്‌.(മലയാള മനോരമ, കണ്ണൂര്‍ എഡിഷനില്‍ ഒക്ടോബര്‍ 13ന്‌ ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.) കേരള ക്‌ളേസ്‌ ആന്‍ഡ്‌ സെറാമിക്‌സിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച സെമിനാറിലാണ്‌ ഇത്‌ പറഞ്ഞത്‌. കുഴപ്പമില്ല. മനുഷ്യരെയെങ്കിലും സംരക്ഷിച്ചാല്‍ മതി മന്ത്രി പുംഗവാ. പക്ഷേ അതേ പ്രസംഗത്തില്‍ തന്നെ മറ്റൊന്നു കൂടി പറഞ്ഞു-വലിയ ധാതുസമ്പത്ത്‌ ഉള്ള സ്ഥലങ്ങളില്‍ ആളുകള്‍ താമസിക്കണോ എന്ന കാര്യം പുനരാലോചിക്കണം.

അതിന്റെ മുകളില്‍ വീടുവച്ചു കഴിയുന്നത്‌ തെറ്റാണ്‌. ഓ.കെ. കാര്യം മനസിലായി. ഖനനം വിപുലപ്പെടുത്താന്‍ പോകുന്ന മാടായിപ്പാറയില്‍ ദേവസ്വം ഭൂമിയില്‍ പട്ടയം വാങ്ങി താമസിക്കുന്ന പാവങ്ങള്‍ മാറണം. അപ്പോള്‍ തവളകളെപ്പോലെ തന്നെ ഈ 'കുടികിടക്കുന്ന' മനുഷ്യ ജന്തുക്കളും വികസനത്തിന്‌ തടസമാണ്‌ എന്നര്‍ഥം. ഇനി അന്ന്‌ സെമിനാറില്‍ പങ്കെടുത്തവരും സംഘാടകരും ആരൊക്കെ എന്നുകൂടി അറിഞ്ഞാലും. നോര്‍ത്ത്‌ മലബാര്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രതിനിധികള്‍, സെറാമിക്‌ കമ്പനികളുടെ ഉദ്യോഗസ്ഥര്‍, പിന്നെ സര്‍ക്കാരിന്‌ നക്കി ക്കൊടുക്കുന്ന കുറെ ഉദ്യോഗസ്ഥരും. സെമിനാറിലെ കാര്യവും മാടായിപ്പാറയിലെ ഖനനത്തിന്റെ കാര്യവും പിന്നീട്‌ എഴുതാം. സാധാരണ മനുഷ്യരുടെയും തൊഴിലാളികളുടെയും കാര്യം നോക്കാന്‍ ഇവിടെ വര്‍ഗസംഘടനകളുണ്ടല്ലോ.
ഞാന്‍ തവളകളുടെ കാര്യം മാത്രമാണ്‌ പറയുന്നത്‌. അതും മാര്‍ക്‌സിന്റെ ജര്‍മനിയിലേത്‌. മൂലധനം എന്നെങ്കിലും കേട്ട

മന്ത്രി പുംഗവന്‍ അത്‌ ശ്രദ്ധിക്കട്ടെ.
ഇതൊരു ട്രാഫിക്‌ ചിഹ്നമാണ്‌. ഇതിന്റെ അര്‍ഥം ഇങ്ങനെയാണ്‌. റോഡിലേക്ക്‌ തവളകള്‍ ഇറങ്ങാനിടയുണ്ട്‌. ഡ്രൈവ്‌ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. അറിയാതെയെങ്ങാന്‍ കുടുങ്ങിപ്പോയാലോ എന്ന മുന്‍കരുതലാണിത്‌.
അല്ല ജര്‍മനി കാലഹരണപ്പെട്ടുവെങ്കില്‍ ഇതാ,

കൊളോണിയല്‍ സാമ്രാജ്യത്ത്വ വികസനത്തിന്റെ അപ്പോസ്‌തലന്മാരായ ഇംഗ്‌ളീഷുകാരുടെ നാട്ടില്‍ നിന്ന്‌. പോരെങ്കില്‍ ഇതാ...ഇനിയും ഇനിയും....


നിങ്ങളുടെ വിവരക്കേടിന്‌ ഈ ചിത്രങ്ങളാണ്‌ മറുപടി.




for details on frog ponds:
www.oddthingsiveseen.com/2009/02/frog-bridge.

Comments

Viju V V said…
സാധാരണ മനുഷ്യരുടെയും തൊഴിലാളികളുടെയും കാര്യം നോക്കാന്‍ ഇവിടെ വര്‍ഗസംഘടനകളുണ്ടല്ലോ.
ഞാന്‍ തവളകളുടെ കാര്യം മാത്രമാണ്‌ പറയുന്നത്‌. അതും മാര്‍ക്‌സിന്റെ ജര്‍മനിയിലേത്‌. മൂലധനം എന്നെങ്കിലും കേട്ട മന്ത്രി പുംഗവന്‍ അത്‌ ശ്രദ്ധിക്കട്ടെ. ഇതൊരു ട്രാഫിക്‌ ചിഹ്നമാണ്‌. ഇതിന്റെ അര്‍ഥം ഇങ്ങനെയാണ്‌. റോഡിലേക്ക്‌ തവളകള്‍ ഇറങ്ങാനിടയുണ്ട്‌. ഡ്രൈവ്‌ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. അറിയാതെയെങ്ങാന്‍ കുടുങ്ങിപ്പോയാലോ എന്ന മുന്‍കരുതലാണിത്‌.