എം.എ.സ്വാമി കോഴ്‌സ്‌ തുടങ്ങണം

സ്വാമിമാരുടെ എണ്ണവും ആവശ്യകതയും സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിലവാരമുള്ള സ്വാമിമാരുടെ സേവനം സമൂഹത്തിന്‌ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എം।എ। സ്വാമി കോഴ്‌സ്‌ തുടങ്ങണം। (എം।എ ആണോ എം।എസ്‌।സിയാണോ എന്ന്‌ വിദഗ്‌ധര്‍ തീരുമാനിക്കട്ടെ)
പശ്ചാത്തലംഃ

ആഗോളവത്‌കരണത്തിന്റെ വരവോടെ വിപണി കുടുംബം എന്നതിലുപരി വ്യക്തിയെയാണ്‌ കേന്ദ്രീകരിക്കുന്നത്‌. ഐ.ടി തുടങ്ങിയ സാങ്കേതിക വിദ്യകളുടെ വരവോടെ വ്യക്തി കൂടുതല്‍ ഏകാകിയായിട്ടുണ്ട്‌. ഇതിനെതിരായി ഓരോനാട്ടിലും അവരവരുടെ സംസ്‌കാരത്തിനനുസരിച്ച്‌ ചെറുത്തുനില്‍പുകള്‍ വരുന്നുണ്ട്‌. ഭാരതീയതയിലധിഷ്‌ഠിതമായ സ്വാമി സംസ്‌കാരത്തിന്റെ വീണ്ടെടുപ്പിലൂടെ ബഹുരാഷ്ട്രമുതലാളിത്തത്തെ ചെറുക്കാം।

പഠനസമിതി: ജി।സുധാകരനെ പഠനസമിതി ചെയര്‍മാനാക്കണം. ഇപ്പോഴത്തെ ജനപ്രിയ സ്വാമിമാരെ പഠനസമിതിയില്‍ ഉപദേശക സമിതി അംഗങ്ങളാക്കണം. സ്വാമി കരിയറിന്റെ വിവിധ ശാഖകളില്‍ സ്‌പെഷലൈസ്‌ ചെയ്‌തവരെയും ഉള്‍പ്പെടുത്തണം. വേദാന്തം, രതി, വിഭൂതി, തീര്‍ഥം ....എന്നിങ്ങനെ വിവിധശാഖകള്‍ ഓരോരുത്തര്‍ക്കും നല്‍കിയാല്‍ ആവശ്യക്കാര്‍ക്ക്‌ തെരഞ്ഞെടുത്തു പോകാമല്ലോ.


സിലബസ്‌: ഒന്നാം വര്‍ഷംപേപ്പര്‍ ഒന്ന്‌:സ്വാമി-പ്രാഥമിക പാഠങ്ങള്‍, എന്ത്‌, എന്തിന്‌, സമൂഹവുമായുള്ള ബന്ധം. ആവശ്യങ്ങള്‍. പശ്ചാത്തലം.സ്വാമി ദര്‍ശനം-വിവിധ കൈവഴികള്‍, ചരിത്രവും സംസ്‌കാരവും. മറ്റു മതങ്ങളുമായുള്ള ബന്ധം.വര്‍ത്തമാന പശ്ചാത്തലത്തില്‍ സ്വാമിമാരുടെ പ്രസക്തി।(സിലബസ്‌ ഇങ്ങനെ പോകണം. കോഴ്‌സ്‌ തുടങ്ങുന്നതിനു മുമ്പ്‌ പൊതുജനങ്ങളുടെ അഭിപ്രായവും പരിഗണിക്കണം. ഇതിലേക്ക്‌ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. ബ്ലോഗിലെ കമന്റുകളില്‍ ഇതിടാം)....


കോഴ്‌സ്‌ കാലാവധി: രണ്ടു വര്‍ഷം
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം।
പ്രവേശനം: അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍

Comments

aash said…
course distance educationil padikkanum saukaryam venam...



(nammale pole ullavarkkum cheramallo...)
adachum thurannum akshepichu salilinte yavagupaanam mudakkalle!!thathdwara enteyum(നിന്റെ സ്വവര്‍ഗ കധകള്‍ തുടരട്ടെ)
Unknown said…
athu thakarthu
ranji panikkare coue directorum shaji kailasine center managerum aakkavunathanu
Anonymous said…
swami coursinu nalla fees vangam
Anonymous said…
peedanam neelachithra nirmanam enniva courcil erivinum pulikkum randu nadimarum