പാഠപുസ്‌തകത്തിന്റെ ക്രമം- ഒരു പ്രതികൂല വായന

പാഠപുസ്‌തകത്തിന്‌ എന്തോ കുഴപ്പമുണ്ടെന്ന്‌ നമ്മുടെ മതനേതാക്കള്‍ക്കും യു।ഡി।എഫുകാര്‍ക്കും തോന്നുന്നുണ്ട്‌. അത്‌ എന്തുകൊണ്ടാണെന്ന്‌ കാര്യക്ഷമമായി വിശദീകരിക്കാന്‍ അവര്‍ക്ക്‌ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഇതിന്‌ വ്യക്തമായ കാരണങ്ങളുണ്ട്‌. കേരളത്തില്‍ ഇടതുപക്ഷ സിദ്ധാന്തങ്ങളനുസരിച്ചാണ്‌ വലതുപക്ഷ(?)വും ഇത്രനാളും കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്‌. വേറിട്ട ചിന്താധാര എം.ജി.എസിനെപ്പോലുള്ള ഒന്നോ രണ്ടോ പേര്‍ കൊണ്ടുനടക്കുന്നുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ മാത്രമല്ലാതെ യു.ഡി.എഫ്‌ ഇങ്ങനെയുള്ളവരെ സമീപിക്കാറില്ല. പ്രോത്സാഹിപ്പിക്കാറുമില്ല.

ഇടതുപക്ഷത്തില്‍ നിന്ന്‌ വിരുദ്ധമായി എന്തെങ്കിലും കാഴ്‌ചപ്പാടുള്ളവരെ എന്തോ നികൃഷ്ട ജീവിയായാണ്‌ കേരളത്തില്‍ കാണുന്നത്‌. അതുകൊണ്ട്‌ അവര്‍ ഒരു രാഷ്ട്രീയവുമില്ല എന്ന ലേബലിലാണ്‌ ജീവിക്കുന്നത്‌. ഭീരുക്കളായ ചിലര്‍ ഞാനും ഇടതുപക്ഷമാണെന്ന്‌ പ്രഖ്യാപിച്ച്‌ രക്ഷപ്പെടുന്നു. പാഠപുസ്‌തകത്തിന്റെ കാര്യത്തിലും അതാണ്‌ സംഭവിച്ചത്‌. യഥാര്‍ഥത്തില്‍ പാഠപുസ്‌തകം അവര്‍ പറയുന്നതു പോലെ പിന്തിരിപ്പന്‍ തന്നെയാണ്‌. അതിന്‌ പാഠപുസ്‌തകത്തിലെ വിഷയക്രമീകരണം തന്നെയാണ്‌ തെളിവ്‌. വിവാദമായ മതമില്ലാത്ത ജീവന്‍ ഉള്‍പ്പെടുന്ന മനുഷ്യത്വം വിളയുന്ന ഭൂമി എന്ന പാഠം തന്നെ തെളിവ്‌. ഇന്ത്യന്‍ പ്രതിജ്‌ഞയുമായി തുടങ്ങുന്ന ഈ പാഠത്തിന്റെ രണ്ടാമത്തെ ഖണ്ഡിക പൊതു കിണറ്റില്‍ വെള്ളമെടുത്തതിന്‌ ദളിതനെ ചുട്ടുകൊന്നു എന്ന വാര്‍ത്തയാണ്‌. ഇത്‌ ഉത്തരേന്ത്യയില്‍ നടന്ന സംഭവമാണ്‌.ഈ പാഠഭാഗം പഠിക്കുന്നതോടെ ആരാണ്‌ ദളിതന്‍ ആരാണ്‌ സവര്‍ണന്‍ എന്ന്‌ കുട്ടി മനസിലാക്കിത്തുടങ്ങും.
ഇതില്‍ ഏതുഭാഗത്താണ്‌ തന്റെ സത്വം എന്നും തിരിച്ചറിയാനുള്ള ശ്രമവും ഇവിടെ നടക്കും. ഒരു പാഠം സവര്‍ണനും ദളിതനും ഒരുപോലെ വായിക്കുമെന്ന്‌ ആരെങ്കിലും കരുതുമോ? അവിടെയാണ്‌ പാഠപുസ്‌തകത്തിന്റെ മണ്ടത്തരം വെളിപ്പെടുക. തങ്ങളുടെ വംശത്തെ കൊന്നൊടുക്കുന്ന ഒരാളോട്‌ വൈകാരികമായി നാം എങ്ങനെയാണ്‌ പ്രതികരിക്കുക. ഈ പാഠത്തില്‍ തന്നെ സവര്‍ണനെ എങ്ങനെ തിരിച്ചറിയാം എന്നതിന്‌ സൂചനകളും കൊടൂത്തിട്ടുണ്ട്‌. അതാണ്‌ അടുത്തത്‌.


കേരളത്തില്‍ 1924-ല്‍ ഒരു സ്‌കൂളില്‍ ചേര്‍ന്നവരുടെ പട്ടികയാണ്‌. ഇതില്‍ നായര്‍, നമ്പൂതിരി, തീയന്‍ എന്നിവരെ പേരുകള്‍ കൊണ്ടുതിരിച്ചറിയാവുന്ന വിദ്യയാണ്‌. അപ്പോള്‍ രണ്ടാം ഘട്ടം പൂര്‍ത്തിയായി.

എങ്ങനെയാണ്‌ ജാതി തിരിച്ച്‌ ചിന്തിക്കേണ്ടത്‌ എന്നതിന്റെ മെത്തഡോളജി പഠിപ്പിച്ചുകഴിഞ്ഞു. ഇനി ഈ പാഠം പഠിക്കുന്ന സവര്‍ണ വിദ്യാര്‍ഥികളുടെ അവസ്ഥയെന്തായിരിക്കും? അവര്‍ വീട്ടില്‍ ചെന്ന്‌ ചോദിക്കുമോ അമ്മേ, ഞങ്ങള്‍ ദളിതരെ ചുട്ടുകൊല്ലുന്നവരുടെ വംശമാണോ എന്ന്‌? അന്നേരം അവര്‍ എന്തുമറുപടിയാണ്‌ പറയുക. ഒരോ പാഠവും ഓരോ വിഭാഗവും ഓരോതരത്തിലാണ്‌ വായിക്കുക എന്ന്‌ മനസിലാക്കാനുള്ള സാമാന്യബുദ്ധി പോലും ഇത്‌ തയാറാക്കിയവര്‍ക്കില്ലേ.

സ്‌കൂളില്‍ മാഷ്‌ പറഞ്ഞുകൊടുക്കുന്നതിനു പുറമെ വീട്ടിലെ അനുഭവവും ചേരുമ്പോഴാണ്‌ പഠനം പൂര്‍ണമാകുക. ഈ പാഠം പഠിക്കുന്നതോടെ സവര്‍ണര്‍ക്ക്‌ പ്രതിരോധത്തിലേക്ക്‌ നീങ്ങേണ്ടിവരും. ഇനി പാഠത്തെ ക്കുറിച്ച്‌ ക്ലാസില്‍ രണ്ടു വിഭാഗത്തില്‍ പെട്ടവര്‍ സംസാരിക്കുമ്പോഴോ...നീ ഞങ്ങളുടെ വംശത്തെ ചുട്ടുകൊന്നവനല്ലേടാ എന്ന ചോദ്യത്തിന്‌ കുട്ടികള്‍ക്ക്‌ നിങ്ങള്‍ മറുപടി പറഞ്ഞുകൊടുക്കണം. പിന്നെ വരുന്നത്‌ തിരുവിതാംകൂറിലെ ജാതിവ്യവസ്ഥയെക്കുറിച്ചും അന്തര്‍ജനത്തിന്റെ എച്ചില്‍ പുരാണവും ചാന്നാര്‍ ലഹളയും മറ്റുമാണ്‌. എന്ത്‌ വൃത്തികേടാണ്‌, പണ്ട്‌ ഞങ്ങളുടെ എച്ചില്‍ തിന്നവരാണ്‌ ദളിതര്‍ എന്ന്‌ ഉളുപ്പില്ലാതെ ഒരാള്‍ പറയുന്നത്‌ പാഠപുസ്‌തകത്തില്‍ കൊടുക്കാന്‍. ഇത്രയൊക്കെ പഠിപ്പിച്ചതിനുശേഷമാണ്‌ സുഹൃത്തെ മതമില്ലാത്ത ജീവന്‍ പഠിപ്പിക്കുന്നത്‌. ഏറെക്കുറെ സെക്കുലര്‍ ആണ്‌ സമകാലിക കേരളം. അവിടെ പഴയ ഓര്‍മകള്‍ കൊണ്ടുചെന്നുവച്ച്‌ വിഭജിതമായ ചിന്ത പഠിപ്പിക്കുന്നത്‌ ഒരിക്കലും ദേശസ്‌നേഹമല്ല.

സെക്കുലര്‍ സമൂഹത്തെ പ്രതിരോധത്തിലാക്കുന്നതാണ്‌ പാഠപുസ്‌തകം. ഇതിനെ നെഗറ്റിവ്‌ എഡ്യൂക്കേഷന്‍ എന്നു വിളിച്ചതില്‍ എന്താണ്‌ തെറ്റ്‌? മതനിരപേക്ഷതയില്‍ എല്ലാ മതങ്ങളും മനുഷ്യ നന്മയാണ്‌ ലക്ഷ്യമാക്കുന്നത്‌ എന്ന്‌ വിവരിക്കാനാണ്‌ ശ്രമിക്കുന്നത്‌. എന്റെ നോട്ടത്തില്‍ ഈ ഭാഗത്ത്‌ വലിയ തെറ്റില്ല. ഇത്‌ ശരിക്ക്‌ ഒരു തെറ്റിദ്ധരിപ്പിക്കലാണ്‌. യഥാര്‍ഥത്തില്‍ മതം എന്നത്‌ വിശുദ്ധ പുസ്‌തകം അനുസരിച്ചു ജീവിക്കുന്നവരുടെ സഞ്ചയമല്ല. മറിച്ച്‌ പ്രത്യേക ആചാര വിശ്വാസ പ്രമാണങ്ങള്‍ സൂക്ഷിക്കുന്നവരുടെ കൂട്ടായ്‌മയാണ്‌. മാര്‍ക്‌സിസ്റ്റുകാര്‍ കമ്യൂണിസ്റ്റ മാനിഫെസ്റ്റോ അനുസരിച്ചു ജീവിക്കണ്ടേ എന്നു പറയുന്നതു പോലെ അസംബന്ധമാണത്‌. കാലത്തിനനുസിച്ച്‌ മതവും മാറിയിട്ടുണ്ട്‌.

ഇനി ഈ പാഠഭാഗത്തിനുശേഷം ഒരു ചോദ്യമുണ്ട്‌. എല്ലാ മതവും നന്മയ്‌ക്കു വേണ്ടി...എന്നിട്ടും എന്താണ ്‌ മനുഷ്യര്‍ പോരടിക്കുന്നത്‌? അവസാനം ഗുജറാത്തിനെ ലക്ഷ്യമിട്ട്‌, ദൂരദിക്കില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ മനുഷ്യര്‍ വീടും നാടും വിട്ട്‌ ഓടിപ്പോകുന്നു. അതിലൊരാള്‍ നിങ്ങളുടെ വീട്ടിലെത്തിയാല്‍ എന്ന ചോദ്യം അവശേഷിപ്പിച്ചാണ്‌ പാഠം അവസാനിക്കുന്നത്‌. ഇതില്‍ തന്നെ ഗുജറാത്ത്‌ കലാപം രാഷ്ട്രീയക്കാര്‍ ആസൂത്രണം ചെയ്‌തതാണ്‌ എന്ന ടേപ്പുകള്‍ വരെ പുറത്തുവന്നില്ലേ? മതവിശ്വാസികളായിരുന്നോ ഇതില്‍ കുറ്റക്കാര്‍?പാഠത്തിന്റെ ഉള്ളടക്കം പോലെ പ്രധാനമാണ്‌ അത്‌ ക്രമീകരിക്കുന്ന രീതിയും. തുടക്കവും ഒടുക്കവും വര്‍ഗീയ വിഭജനത്തിന്റെ ചിത്രവും നടുവില്‍ സമകാലത്ത്‌ മതവിശ്വാസം തിന്മയുമാണെന്ന്‌ പഠിപ്പിക്കുന്ന പുസ്‌തകം നിര്‍ദോഷമാണെന്ന്‌ പറയാന്‍ ബുദ്ധിമുട്ടുതന്നെയാണ്‌.

പാഠപുസ്‌തകത്തെ എതിര്‍ക്കുന്നവരെ മതേതരത്വത്തെ എതിര്‍ക്കുന്നവരായി ചിത്രീകരിക്കുന്ന തന്ത്രം അതിലേറെ ആപത്താണ്‌. പാഠപുസ്‌തകത്തെയല്ല, അത്‌ കുട്ടികളില്‍ അവശേഷിപ്പിക്കുന്ന പാഠത്തെയാണ്‌ എതിര്‍ക്കുന്നത്‌. അത്‌ മതവിരുദ്ധവും മതേതരത്വ വിരുദ്ധവുമാണ്‌.

Comments

Foodie@calicut said…
തകര്‍ത്തു വിജു....... കോണ്‍ഗ്രസിനില്ലാത്തത്‌ നിന്നെ പോലെയുള്ള ബുദ്ധിജീവികളുടെ സഹായം തന്നെ
Anonymous said…
For effective circulation of your blog, please leave at least one comment after the post.
Anonymous said…
dalithan vivechanam anubhavichittund ennath sathyamanu.. athu parayumbol arkanu halilakunnath???? savarnabhodhamanu bhodhapoorvam ethu maraikkan sramikkunnath...
Anonymous said…
ഓര്‍മകള്‍ ഉണ്ടാകുന്നത്‌ തെറ്റല്ല. അത്‌ സൗഹാര്‍ദത്തിലുള്ള ഒരു സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കാത്തതുവരെ...ഇന്നലെ വരെ വീട്ടിലിരുന്നവര്‍ തെരുവിലിറങ്ങി സമരം ചെയ്യുമ്പോള്‍ എരിതീയുടെ ഉപമയാകരുത്‌ അത്‌. ചില ഓര്‍മകള്‍ ഉറക്കെ പറയാതിരിക്കുന്നതാണ്‌ നല്ലത്‌. പീഡിതനും പീഡകനും ഒരേ തടവില്‍ ഒരുമിച്ചു കഴിയുമ്പോഴെങ്കിലും...
Anonymous said…
saar, blog thakarthu...
k.n. panikkarum athu thanne parayunnu....
Anonymous said…
I'm thankful with your blog it is very useful to me.