സന്താന സൗഭാഗ്യം-2



കണ്ണൂര്‍ ഭാഗത്ത്‌ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ബാധയൊഴിപ്പിക്കാനും സുഖപ്രസവത്തിനുമായി കൊട്ടിയാടുന്ന അനുഷ്‌ഠാന രൂപമാണ്‌ മലയന്‍കെട്ട്‌. പണ്ട്‌ വീടുകളിലും മറ്റും ഇത്‌ കൊട്ടിയാടാറുണ്ട്‌. ഇന്ന്‌ ഇത്‌ മൃതമായിട്ടുണ്ട്‌. പിള്ളതീനി, യക്ഷി തുടങ്ങി നിരവധി കോലങ്ങള്‍ ഇതിലുണ്ട്‌. ഗര്‍ഭം തുടര്‍ച്ചയായി അലസിപ്പോകുന്നവര്‍, ഗര്‍ഭം ധരിക്കാത്തവര്‍ എന്നിവരുടെ വീടുകളിലും ഇവ കെട്ടിയാടാറുണ്ടായിരുന്നത്രെ. ഭീതിയുടെ ഒരനുഷ്‌ഠാന തലമൊരുക്കി മാനസികമായി അതിനെ നേരിടാന്‍ ഗര്‍ഭിണിയെ ഒരുക്കുക എന്നതാവാം ഇതിലൂടെ ഉദ്ദേശിക്കുന്നത്‌. പേടി പലപ്പോഴും ഗര്‍ഭധാരണത്തിന്‌ തടസമാകാറുണ്ടെന്ന്‌ ആധുനിക വൈദ്യശാസ്‌ത്രവും പറയുന്നുണ്ടല്ലോ. മലയ വിഭാഗത്തില്‍ പെട്ടവരാണ്‌ ഇത്‌ കെട്ടുക.

Comments

Anonymous said…
For effective circulation of your blog, please leave at least one comment after the post.
Viju V V said…
കണ്ണൂര്‍ ഭാഗത്ത്‌ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ബാധയൊഴിപ്പിക്കാനും സുഖപ്രസവത്തിനുമായി കൊട്ടിയാടുന്ന അനുഷ്‌ഠാന രൂപമാണ്‌ മലയന്‍കെട്ട്‌. പണ്ട്‌ വീടുകളിലും മറ്റും ഇത്‌ കൊട്ടിയാടാറുണ്ട്‌. ഇന്ന്‌ ഇത്‌ മൃതമായിട്ടുണ്ട്‌. പിള്ളതീനി, യക്ഷി തുടങ്ങി നിരവധി കോലങ്ങള്‍ ഇതിലുണ്ട്‌.