ഈ ഹര്‍ത്താലുകളെ എന്നാണ്‌ നാം തെരുവില്‍ നേരിടുക

ഹര്‍ത്താലിന്‌ പുതിയ വഴികള്‍ തേടിക്കൂടെ. എന്തിനാണ്‌ എന്നും ജനത്തിനെ ബന്ദിയാക്കുന്നത്‌? സര്‍ഗാത്മകമായ രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവമാണ്‌ ഇങ്ങനെ പഴകിത്തേഞ്ഞ സമരമുറകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിന്‌ കാരണം.

രാഷ്ട്രീയ നേതാക്കള്‍ പലരും സുഖിയന്മാരാണ്‌. ജനാധിപത്യപ്രക്രിയയിലെ എല്ലാ ആനുകൂല്യങ്ങളും ജനങ്ങളുടെ പേരില്‍ കവരുകയും എന്നാല്‍ അതിന്റെ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാതിരിക്കുകയും ചെയ്യുകയാണ്‌ ഇവര്‍. അതാണ്‌ ഒരാഴ്‌ചയില്‍ രണ്ടു ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യുമ്പോള്‍ ഇവര്‍ പ്രതികരിക്കാത്തത്‌. യഥാര്‍ത്ഥത്തില്‍ ഹര്‍ത്താലുകള്‍ വേറൊരു രീതിയിലാക്കണം. ഉദാഹരണത്തിന്‌ ഇന്ധനവില വര്‍ധിപ്പിച്ചതില്‍ ഒരു സാധാരണ വോട്ടര്‍ക്ക്‌ പങ്കില്ല എന്നു നമുക്കറിയാം. എന്നിട്ടും നീയൊന്നും ഒരു ദിവസം പണിക്ക്‌ പോണ്ടടാ എന്ന രീതിയിലാണ്‌ പ്രതികരണം. ഇതിനു പകരം ജനപ്രതിനിധിയെ മാത്രം തടഞ്ഞുവെച്ചാലെന്താണ്‌? അയാളെ തടഞ്ഞുവെക്കണം.

ഉദാഹരണത്തിന്‌ കണ്ണൂരിലാണെങ്കില്‍ കെ.സുധാകരന്‍ എം.പിയെ വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ വിടരുത്‌. പച്ചവെള്ളം കൊടുക്കരുത്‌. വോട്ടുവാങ്ങി എം.പിയായി അതിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്നവര്‍ ഇതൊക്കെ സഹിക്കാനും തയാറാകണം. പാവം കൂലിപ്പണിക്കാര്‍ക്ക്‌ പണിക്ക്‌ പോകാമല്ലോ. പെട്രോളിയം വില കൂട്ടുമ്പോള്‍ മിണ്ടാതിരുന്നതിന്‌ ശിക്ഷ എം.പി.അനുഭവിക്കട്ടെ. സംസ്ഥാന സര്‍ക്കാരിനെതിരെയാണെങ്കില്‍ എം.എല്‍.എയെ വിടരുത്‌.

ഇങ്ങനെ പരസ്‌പരം തടഞ്ഞുവെക്കേണ്ടി വരുമ്പോള്‍ അവര്‍ക്ക്‌ പ്രശ്‌നം മനസിലാകും. അല്ലാതെ പ്രാകൃതമായ ഇപ്പോഴത്തെ ഹര്‍ത്താല്‍ കൊണ്ട്‌ എന്തുനേട്ടമാണ്‌ ഉണ്ടാകുന്നത്‌. വാര്‍ധക്യത്തിലേക്ക്‌ കാലും നട്ടിരിക്കുന്ന നേതാക്കളും അവരുടെ അടിവസ്‌ത്രം കഴുകിക്കൊടുക്കുന്ന യുവനേതാക്കളും ഇല്ലാതാകും വരെ പുതിയൊരു ചിന്ത ഉണ്ടാകാന്‍ സാധ്യതയില്ല.

പക്ഷേ വരും ഇവരുടെയൊക്കെ സിംഹാസനങ്ങളെ എറിഞ്ഞു പൊളിക്കുന്ന ചെറുപ്പക്കാര്‍ എന്നെങ്കിലും. അതു വരെ സഹിക്കണം. നിങ്ങള്‍ എന്തു പറയുന്നു ഈ സമരമുറകള്‍ പരിഷ്‌കരിക്കണ്ടേ?

Comments

Viju V V said…
ജനപ്രതിനിധിയെ മാത്രം തടഞ്ഞുവെച്ചാലെന്താണ്‌? അയാളെ തടഞ്ഞുവെക്കണം. ഉദാഹരണത്തിന്‌ കണ്ണൂരിലാണെങ്കില്‍ കെ.സുധാകരന്‍ എം.പിയെ വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ വിടരുത്‌. പച്ചവെള്ളം കൊടുക്കരുത്‌. വോട്ടുവാങ്ങി എം.പിയായി അതിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്നവര്‍ ഇതൊക്കെ സഹിക്കാനും തയാറാകണം. പാവം കൂലിപ്പണിക്കാര്‍ക്ക്‌ പണിക്ക്‌ പോകാമല്ലോ. പെട്രോളിയം വില കൂട്ടുമ്പോള്‍ മിണ്ടാതിരുന്നതിന്‌ ശിക്ഷ എം.പി.അനുഭവിക്കട്ടെ.