പ്രിയനന്ദനന്‍ വന്നു, കാരിയുടെ നാട്ടിലേക്ക്‌



മാടായിപ്പാറയില്‍ ഫുള്‍ടൈം സിനിമാ ഷൂട്ടിങ്‌ വന്നു- പ്രിയനന്ദനന്റെ 'ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌'. കാവ്യാ മാധവന്‍ ആണ്‌ നായിക. സുമംഗല എന്ന കഥാപാത്രം. ഭര്‍ത്താവായി നടന്‍ ഇര്‍ഷാദ്‌. കലാഭവന്‍ മണിയുമുണ്ട്‌. സുരാജ്‌ വെഞ്ഞാറമൂടും ജഗദീഷുമൊക്കെയുണ്ടെന്ന്‌ കേള്‍ക്കുന്നു.






റംസാന്‍ ദിനത്തിലാണ്‌ ഇവിടെ സെറ്റൊരുക്കാന്‍ തുടങ്ങിയത്‌. സാലു കെ.ജോര്‍ജാണ്‌ കലാസംവിധായകന്‍. ഗസ്‌റ്റ്‌ ഹൗസിനുപിന്നില്‍ കീയച്ചാലിലേക്ക്‌ പോകുന്ന വഴിയിലാണ്‌ ഒരു സെറ്റ്‌. ഹോട്ടല്‍ കേരള വിലാസം എന്ന പേരില്‍. ദേശീയപാതയിലെ ഒരു ഹോട്ടല്‍ ആണു പോലും. രഞ്‌ജിത്തിന്റേതാണ്‌ കഥ.
എട്ടുദിവസം കൊണ്ട്‌ അവര്‍ ഹോട്ടല്‍ പൂര്‍ത്തിയാക്കി. നാട്ടുകാര്‍ക്ക്‌ വന്‍ അതിശയമായിരുന്നു. ശരിക്കും ഒരു യഥാര്‍ഥ കെട്ടിടം പോലെതന്നെയുണ്ട്‌. അവിടെ ഒരു ബസ്‌ സ്‌റ്റോപ്പും ഉണ്ടാക്കി. പലരും ചോദിക്കുന്നത്‌ ഈ ബസ്‌ സ്‌റ്റോപ്പ്‌ നേരത്തെ ഉണ്ടായിരുന്നോ എന്നാണ്‌. സാലു ജോര്‍ജിന്‌ അഭിമാനിക്കാം. ആദ്യമായാണ്‌ മാടായിപ്പാറയില്‍ ഒരു മുഴുസിനിമയ്‌ക്കായി സെറ്റിടുന്നത്‌. മുമ്പ്‌ ഒന്നോ രണ്ടോ സീന്‍ മാത്രമേ ഇവിടെ നിന്ന്‌ എടുക്കാറുണ്ടായിരുന്നുള്ളൂ.
ഹോട്ടല്‍ നടത്തുന്നത്‌ കാവ്യാ മാധവന്റെ കഥാപാത്രമാണ്‌. കാവ്യാമാധവനെ കാണാന്‍ ആദ്യദിവസങ്ങളില്‍ വന്‍ ജനക്കൂട്ടമായിരുന്നു.












സ്‌ത്രീകളും കുട്ടികളുമൊക്കെ പൊരിവെയിലത്ത്‌ അവരെ കാണാന്‍ കാത്തുനിന്നു.


രണ്ടാമത്തെ സെറ്റ്‌ കോളേജ്‌ കഴിഞ്ഞ്‌ പോകുമ്പോഴുള്ള കോട്ടയുടെ അടുത്താണ്‌. അവിടെ ആശ്രമം ആണ്‌ കെട്ടുന്നത്‌.
പ്രിയനന്ദനന്‌ പ്രിയപ്പെട്ട സ്ഥലമാണ്‌ മാടായിപ്പാറ. ദേശീയ അവാര്‍ഡ്‌ കിട്ടിയ 'പുലിജന്മ'ത്തിന്റെ പ്രധാന കഥാപാത്രം കാരി ഗുരുക്കളുടെ ആസ്ഥാനം ഇവിടത്തെ മാടായിക്കാവായിരുന്നു. 'നെയ്‌ത്തുകാരനും' 'പുലിജന്മ'വും ഷൂട്ട്‌ ചെയ്‌തതും കണ്ണൂരില്‍ തന്നെ.
നേരത്തെ 'പഴശ്ശിരാജ'യായിരുന്നു മാടായിപ്പാറ ഉപയോഗപ്പെടുത്തിയ ഒരു സിനിമ.



ശരത്‌കുമാറും സുരേഷ്‌കൃഷ്‌ണയും കുതിരപ്പുറത്ത്‌ കണ്ടുമുട്ടുന്ന സീനില്ലെ അത്‌ ഇവിടെയാണ്‌. എന്റെ വീട്ടില്‍ പോകുന്ന വഴിക്ക്‌. പിന്നീട്‌ വിനീത്‌ ശ്രീനിവാസന്‍ 'മലര്‍വാടി ആര്‍ട്‌സ്‌ ക്ലബിന്റെ' പാട്ട്‌ ഷൂട്ടുചെയ്യാന്‍ വന്നിരുന്നു. പത്മകുമാറിന്റെ 'വര്‍ഗം' ആയിരുന്നുമുമ്പ്‌ കൂടുതലായി മാടായിപ്പാറയില്‍ ചെയ്‌ത സിനിമ. അന്ന്‌ പൃഥ്വിരാജിനെക്കാണാനായിരുന്നു തിരക്ക്‌. മുമ്പ്‌ 'അലൈപായുതെ' ഇവിടെ ഷൂട്ട്‌ ചെയ്‌തിരുന്നു. മാധവനും ശാലിനിയുമുള്ള സിനിമ.
പ്രിയനന്ദനന്റെ സിനിമയിലെ ഒരു സീന്‍ കാണാന്‍ ഞാനിന്ന്‌ പോയിരുന്നു.












കാവ്യ അഭിനയിക്കുന്ന സുമംഗല എന്ന കഥാപാത്രം രജനീകാന്തിന്റെ ഫാനാണ്‌. രജനീസ്റ്റൈല്‍ അനുകരിച്ച്‌ ചേഷ്ടയും ഓരു ഡയലോഗും. പിന്നെ അതുകഴിഞ്ഞ്‌ പുറത്തേക്കിറങ്ങുന്ന ഭര്‍ത്താവിനോട്‌ ഇന്ന്‌ നേരത്തെ വരുവോ? ഇവിടെ രജനീകാന്തിന്റെ സിനിമ വന്നിട്ടുണ്ട്‌ എന്നു പറയുന്ന ഒരു സീനും.

ഉച്ച സമയമായതുകൊണ്ടാകണം അധികം ആളുണ്ടായില്ല കാണാന്‍. അവരെ അടുത്തുകണ്ടപ്പോള്‍ നാട്ടുകാരില്‍ പലരും മൊബൈലില്‍ ചിത്രമെടുക്കാന്‍ തുടങ്ങി. ചേട്ടാ പടമെടുക്കല്ലേ എന്നു പറഞ്ഞ്‌ അവരത്‌ വിലക്കി. പിന്നെ പറഞ്ഞാല്‍ മനസിലാവുന്നില്ലേ എന്നു പറഞ്ഞ്‌ ദേഷ്യപ്പെടുകയും ചെയ്‌തു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുമായിരിക്കും അവര്‍ക്ക്‌. ഞാനൊരു പടം എടുക്കാന്‍ ശ്രമിച്ചു കേട്ടോ. അത്‌ ഇവിടെയുണ്ട്‌.
ഞാന്‍ ആദ്യമായാണ്‌ കാവ്യമാധവനെ നേരിട്ട്‌ കാണുന്നത്‌. ഞാന്‍ വിചാരിച്ചത്രയും
സുന്ദരിയല്ല.

Comments

Viju V V said…
മാടായിപ്പാറയില്‍ ഫുള്‍ടൈം സിനിമാ ഷൂട്ടിങ്‌ വന്നു- പ്രിയനന്ദനന്റെ 'ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌'.

ഞാന്‍ ആദ്യമായാണ്‌ കാവ്യമാധവനെ നേരിട്ട്‌ കാണുന്നത്‌. ഞാന്‍ വിചാരിച്ചത്രയും സുന്ദരിയല്ല.
hi....
keep in touch...