അഞ്ചധ്യായത്തില്‍ ഒരാത്മകഥ

1
തെരുവിലൂടെ ഞാന്‍ നടന്നു
പാതയുടെ ഓരത്ത്‌ വലിയ കുഴിയുണ്ട്‌
ഞാന്‍ വീണു
എല്ലാം പോയി
പ്രതീക്ഷകള്‍ അസ്‌തമിച്ചു
അതെന്റെ തെറ്റൊന്നുമല്ല
പുറത്തേക്കുള്ള വഴിയില്‍ ഇത്‌ എപ്പോഴും സംഭവിക്കാം

2
അതേ തെരുവിലൂടെ ഞാന്‍ പിന്നെയും നടന്നു
പാതയുടെ ഓരത്ത്‌ വലിയ കുഴിയുണ്ട്‌
ഞാനത്‌ കണ്ടില്ലെന്ന്‌ നടിച്ചു
ഞാനതില്‍ വീണ്ടും വീണു
അതേ സ്ഥലത്തുതന്നെയെന്ന്‌
വിശ്വസിക്കാന്‍ പറ്റുന്നില്ല
പക്ഷേ അതെന്റെ തെറ്റൊന്നുമല്ല
പുറത്തുവരാന്‍ കുറച്ചു സമയമെടുക്കും
3
അതേ തെരുവിലൂടെ ഞാന്‍ വീണ്ടും നടന്നു
അരികില്‍ ഒരു വലിയ കുഴിയുണ്ട്‌
കുഴിയുള്ളത്‌ ഞാന്‍ കണ്ടിരുന്നു
ഇപ്പോഴും വീഴുന്നു..അതെന്റെ ശീലമായി
എന്റെ കണ്ണുകള്‍ തുറന്നിരിക്കുന്നു
ഞാനെവിടെയാണെന്ന്‌ എനിക്കറിയാം
ഇത്‌ എന്റെ തെറ്റാണ്‌
ഞാന്‍ വേഗം കയറി പുറത്തെത്തി
4
അതേ തെരുവിലൂടെ ഞാന്‍ വീണ്ടും നടന്നു
അരികില്‍ ഒരു വലിയ കുഴിയുണ്ട്‌
ഞാന്‍ അതിന്റെ ചുറ്റിലും നടന്നു
5
ഞാന്‍ വേറൊരു തെരുവിലൂടെ നടന്നു

(പോര്‍ഷ്യ നെല്‍സന്റെ ഓട്ടോബയോഗ്രഫി ഇന്‍ ഫൈവ്‌ ചാപ്‌റ്റേഴ്‌സ്‌ എന്ന കവിത)

Comments

Viju V V said…
തെരുവിലൂടെ ഞാന്‍ നടന്നു
പാതയുടെ ഓരത്ത്‌ വലിയ കുഴിയുണ്ട്‌
ഞാന്‍ വീണു
എല്ലാം പോയി
പ്രതീക്ഷകള്‍ അസ്‌തമിച്ചു
അതെന്റെ തെറ്റൊന്നുമല്ല
പുറത്തേക്കുള്ള വഴിയില്‍ ഇത്‌ എപ്പോഴും സംഭവിക്കാം