ചിത്രകലാ ക്ലാസിലെ പശുക്കള്

രസമാണ് ചാള്സ് ബുകോവ്സ്കിയുടെ കവിതകള് വായിക്കാന്...അഹങ്കാരമുണ്ട്, തുറന്നുപറച്ചിലുണ്ട്, തെമ്മാടിത്തമുണ്ട്, പിന്നെ അശ്ലീലമുണ്ട്. കൗസ് ഇന് ആര്ട്ട് ക്ലാസ് എന്ന കവിതയാണ് ഇത്..


നല്ല കാലാവസ്ഥ
നല്ല പെണ്ണുങ്ങളെപ്പോലെയാണ്
അത് എപ്പോഴും സംഭവിക്കണമെന്നില്ല
ഉണ്ടായാലും ഏറെക്കാലം
നിലനില്ക്കുകയുമില്ല

ആണുങ്ങള്ക്ക് കുറെക്കൂടി
സ്ഥിരതയുണ്ട്
ആള് കൊള്ളാത്തവനാണെങ്കില്
അങ്ങനെതന്നെയിരിക്കാനാണ്
സാധ്യത
നല്ല പുള്ളിയാണെങ്കില്
നല്ലതുതന്നെയായിരിക്കും

പക്ഷേ പെണ്ണുങ്ങള്
മാറിക്കൊണ്ടിരിക്കും
കുട്ടികളാല്
പ്രായത്താല്
ആഹാരക്രമത്താല്
വര്ത്തമാനത്താല്
ലൈംഗികതയാല്
നിലാവിനാല്
സൂര്യന് തെളിഞ്ഞാല്
വെയില് മറഞ്ഞാല്
നല്ല സമയങ്ങളില്

പെണ്ണിനെ സ്നേഹം കൊണ്ട്
മെരുക്കിനിര്ത്തണം

പക്ഷേ, ആണ്
കരുത്തനാകുന്നത്
വെറുക്കപ്പെടുമ്പോഴാണ്

Comments

Viju V V said…
പക്ഷേ, ആണ്
കരുത്തനാകുന്നത്
വെറുക്കപ്പെടുമ്പോഴാണ്