കൗമാരം

അങ്ങനെയൊരു കാലമുണ്ടായിരുന്നു
വെള്ളയും തവിട്ടിലുമുള്ള പ്രാര്‍ഥനകള്‍ക്കൊപ്പം
നാലുമണികള്‍ ദിവസങ്ങള്‍ ചുരുട്ടിക്കെട്ടിയ നാളുകള്‍
പിന്നെ ഒഴുകുന്ന നിലാവിനു കീഴെ ശാന്തവും
മധുരവിശ്രാന്തവുമായ കിടപ്പുകള്‍

തിളങ്ങുന്ന ലോകത്തിനുമുകളില്‍ തുറസ്സിടങ്ങളില്‍
അര്‍ധനഗ്നനായി കിടക്കാമായിരുന്നു
ഉറക്കത്തിന്‌ സമാധാനമുണ്ടായിരുന്നു
ഗാഢവും ദീര്‍ഘവുമായിരുന്നു ഉറക്കം
ബാല്യപ്രണയം പോലെ, ആയാസമില്ലാതെ
അവ വന്നിരുന്നു

ഇപ്പോള്‍ ഒരു ലേപനവും മരുന്നും മദ്യവും
ശരീരത്തിന്റെ പനി ശമിപ്പിച്ച്‌ സ്വസ്ഥത തരുന്നില്ല
ലവണതീവ്രമായ വിശിഷ്ടപാനീയങ്ങളുടെ
അമ്ലച്ചൊരുക്കുകള്‍ക്ക്‌ മധുരമേകാനുമാകുന്നില്ല,
ഒരിക്കലും


ക്ലോദ്‌ മക്‌ കേ
വെസ്‌റ്റ്‌ ഇന്‍ഡീസ്‌ കവി



സ്വപ്‌നങ്ങള്‍

സ്വപ്‌നങ്ങള്‍ മുറുകെപ്പിടിക്കുക,
കാരണം സ്വപ്‌നം മരിക്കുമ്പോള്‍
ജീവിതം ചിറകൊടിഞ്ഞ,
പറക്കാനാവാത്ത പക്ഷിയാകും

സ്വപ്‌നങ്ങളെ മുറുകെപ്പിടിക്കുക
കാരണം സ്വപ്‌നങ്ങളില്ലാതായാല്‍
ജീവിതം മഞ്ഞുറഞ്ഞ
തരിശുപാടമാകും

ലാങ്‌സ്റ്റണ്‍ ഹ്യൂസ്‌

Comments

Viju V V said…
സ്വപ്‌നം മരിക്കുമ്പോള്‍
ജീവിതം ചിറകൊടിഞ്ഞ,
പറക്കാനാവാത്ത പക്ഷിയാകും