പ്രണയകവിതകള്‍ വില്‍ക്കാനുണ്ട്‌


റെയ്‌ത്ത്‌ ഗോസ്‌റ്റ്‌
പ്രണയകവിതകള്‍ വില്‍ക്കാനുണ്ട്‌, കുറച്ച്‌ പഴകിയതാണ്‌
സൗജന്യമായി പിറന്നാള്‍ കവിതകളും ഉണ്ട്‌,
മന്ത്രവാദികളുടെ മാരണം കൊണ്ട്‌ ചെറിയ കണ്ണേറുണ്ട്‌
(ചിലപ്പോള്‍ മന്ത്രവാദി ഞാന്‍ തന്നെയാകാം കേട്ടോ)

വരൂ, എല്ലാവരും വരൂ, നാണിച്ചുനില്‍ക്കാതെ
നല്ല ഹൃദയസ്‌പര്‍ശമുള്ള കവിതയാണ്‌
ഏല്‍ക്കുന്നില്ലെങ്കില്‍ മടക്കിയെടുക്കാം, കലയാണിത്‌

വന്ധ്യത ഒരു കുറ്റമല്ല,
സാഹിത്യത്തിലായാലും പ്രണയത്തിലായാലും
പക്ഷേ തന്തയില്ലാത്ത കുഞ്ഞിനെ ആര്‍ക്കും വേണ്ടിവരില്ല
അവന്‍ താരകങ്ങളെ ചുംബിച്ചാലും

Comments

really good.keep it up