എം.എസ്‌ സി ക്രിക്കറ്റ്‌ ആയാലോ

ക്രിക്കറ്റ്‌ ഭ്രാന്തുകൊണ്ട്‌ പഠനം ഉഴപ്പിപ്പോയവരുണ്ട്‌. എന്നാല്‍ പഠിക്കുന്നത്‌ ക്രിക്കറ്റു തന്നെയായാലോ. കോഴ്‌സുണ്ട്‌. എം.എസ്‌.സി ക്രിക്കറ്റ്‌ സ്റ്റഡീസ്‌.
ഡിഗ്രി വേണം. കൂടാതെ ക്രിക്കറ്റിലെ മാനേജ്‌മെന്റ്‌ ലെവലില്‍ ഒരു വര്‍ഷം പരിചയവും. അല്ലെങ്കില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ്‌ രംഗത്ത്‌ രണ്ടു വര്‍ഷം പരിചയം. വെസ്‌റ്റ്‌ ഇന്‍ഡീസിലെ ബാര്‍ബഡോസിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ വെസ്റ്റ്‌ ഇന്‍ഡീസിലെ കേവ്‌ ഹില്‍ കാമ്പസിലാണ്‌ കോഴ്‌സ്‌. സി.എല്‍.ആര്‍.ജെയിംസ്‌ സെന്റര്‍ ഫോര്‍ ക്രിക്കറ്റ്‌ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ സയന്‍സസ്‌ വിഭാഗത്തില്‍. ഒരു വര്‍ഷമാണ്‌ ക്ലാസ്‌. പക്ഷേ രണ്ടുവര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാക്കിയാലും മതി. എന്തൊക്കെയാണ്‌ പഠിക്കുന്നത്‌ എന്നല്ലേ.



1,വെസ്‌റ്റ്‌ ഇന്‍ഡീസ്‌ ക്രിക്കറ്റിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രം
2,ക്രിക്കറ്റും വെസ്‌റ്റ്‌്‌ ഇന്‍ഡ്യന്‍ ദേശീയതയും
റിസര്‍ച്ച്‌ മെത്തേഡ്‌സ്‌
3,ക്രിക്കറ്റിലെ സാമ്പത്തികവും ഭരണപരവുമായ പ്രശ്‌നങ്ങള്‍
4,നേതൃപാടവവും മനുഷ്യവിഭവശേഷി നിയന്ത്രണവും
5,ക്രിക്കറ്റ്‌ കളിയും കളിക്കാരും
6,കായിക മനശ്ശാസ്‌ത്രം

ക്രിക്കറ്റല്ലേ, പണത്തിന്റെ കളിയല്ലേ
പഠിക്കാനും പണംവേണം..10,000 ഡോളറാണ്‌ ഫീസ്‌.
ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച്‌ കോഴ്‌സില്‍ പ്രത്യേക ഭാഗം തന്നെയുണ്ട്‌ എന്നാണ്‌ പറയുന്നത്‌.

ക്രിക്കറ്റില്‍ പി.എച്‌.ഡി നേടിയ അക്കന്‍ടുളൂവ്‌ കോര്‍ബിന്‍ ആണ്‌ കോഴ്‌സിന്റെ കോ-ഓര്‍ഡിനേറ്റര്‍.
പല ക്രിക്കറ്റ്‌ താരങ്ങളും ഇവിടെ ക്ലാസ്‌ എടുക്കാന്‍ വരുന്നുണ്ട്‌.
ഇപ്പോള്‍ കൂടുതലും വെസ്‌റ്റ്‌ ഇന്‍ഡ്യന്‍ ക്രിക്കറ്റിന്‌ പ്രാധാന്യം നല്‍കുന്നതാണ്‌ സിലബസ്‌. വൈകാതെ ഇത്‌ ലോക ക്രിക്കറ്റിനെ ആധാരമാക്ക്‌ി മാറ്റും.
ഇപ്പോള്‍ ഇവിടെ പഠിക്കുന്ന ആറു പേരില്‍ 1977-82 കാലത്ത്‌ വെസ്‌റ്റ്‌ ഇന്‍ഡീസ്‌ ടീമില്‍ കളിച്ച കോളിന്‍ ക്രോഫ്‌റ്റുമുണ്ട്‌.
പക്ഷേ പുള്ളി കമന്റേറ്റര്‍കൂടിയായതുകൊണ്ട്‌ നേരാം വണ്ണം ക്ലാസില്‍ പോകാന്‍ പറ്റാറില്ല.

Comments

Viju V V said…
ഭ്രാന്തുകൊണ്ട്‌ പഠനം ഉഴപ്പിപ്പോയവരുണ്ട്‌. എന്നാല്‍ പഠിക്കുന്നത്‌ ക്രിക്കറ്റു തന്നെയായാലോ. കോഴ്‌സുണ്ട്‌. എം.എസ്‌.സി ക്രിക്കറ്റ്‌ സ്റ്റഡീസ്‌.
ഡിഗ്രി വേണം. കൂടാതെ ക്രിക്കറ്റിലെ മാനേജ്‌മെന്റ്‌ ലെവലില്‍ ഒരു വര്‍ഷം പരിചയവും വേണം. അല്ലെങ്കില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ്‌ രംഗത്ത്‌ രണ്ടു വര്‍ഷം പരിചയം. വെസ്‌റ്റ്‌ ഇന്‍ഡീസിലെ ബാര്‍ബഡോസിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ വെസ്റ്റ്‌ ഇന്‍ഡീസിലെ കേവ്‌ ഹില്‍ കാമ്പസിലാണ്‌ കോഴ്‌സ്‌. സി.എല്‍.ആര്‍.ജെയിംസ്‌ സെന്റര്‍ ഫോര്‍ ക്രിക്കറ്റ്‌ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ സയന്‍സസ്‌ വിഭാഗത്തിലാണ്‌ കോഴ്‌സ്‌.