എപ്പോഴും












നെരൂദ

എന്തു കണ്ടാലും
ഞാന്‍ അസൂയപ്പെടില്ല

ഒരാണിനെ ചുമലില്‍ ചായ്‌ച്ച്‌
നീ വരൂ
മുടിയില്‍ നൂറു പുരുഷന്‍മാരുമായി
നീ വരൂ,
മുലയിലും തുടയിലും ആയിരം
പുരുഷന്മാരെ നിറച്ച്‌ നീ വരൂ
നിറയെ മുങ്ങിമരിച്ച ആണുങ്ങളുമായി
നദിപോലെ നീ വരൂ
വന്യമാം കടലിലേക്കൊഴുകിയിറങ്ങാന്‍
അനശ്വരതയുടെ ചുഴിയിലേക്ക്‌..
കാലത്തിലേക്ക്‌..
എല്ലാവരെയും കൊണ്ടുവരൂ,
നിന്നെ ഞാന്‍ കാത്തിരിക്കുന്നയിടത്തേക്ക്‌

നമ്മള്‍ എന്നും തനിച്ചായിരിക്കും
നമ്മളെന്നും ഞാനും നീയുമായിരിക്കും
ഭൂമിയില്‍ നമുക്ക്‌ ഒരുമിച്ച്‌
ജീവിതം തുടങ്ങാന്‍....

Comments

Viju V V said…
ഒരാണിനെ ചുമലില്‍ ചായ്‌ച്ച്‌
നീ വരൂ
മുടിയില്‍ നൂറു പുരുഷന്‍മാരുമായി
നീ വരൂ,
മുലയിലും തുടയിലും ആയിരം
പുരുഷന്മാരെ നിറച്ച്‌ നീ വരൂ
നിറയെ മുങ്ങിമരിച്ച ആണുങ്ങളുമായി
നദിപോലെ നീ വരൂ
Anonymous said…
Thank for add my banner
if any questions please replay me
admin@themusicplus.com


Team ,
THE MUSIC PLUS ,
http://www.themusicplus.com/
തെരുവില്‍ ചിതറിക്കിടക്കുന്ന രക്തത്തെ കുറിച്ചും പ്രണയത്തിന്റെ അപാരമായ ചൈതന്യത്തത്തെ കുറിച്ചും പറഞ്ഞ നെരൂദയെ ഓര്‍ത്ത പ്രിയസുഹൃത്തിന്‌ നന്ദി. കാമത്തിന്റെയും സ്‌നേഹത്തിന്റെയും പുതിയ മേച്ചില്‍ പുറങ്ങളിലേക്കുള്ള യാത്ര നന്നായി. പുതിയ അക്ഷാംശങ്ങളിലൂടെ ഇനിയും യാത്ര തുടരുക.