നെരൂദ
എന്തു കണ്ടാലും
ഞാന്‍ അസൂയപ്പെടില്ല
ഒരാണിനെ ചുമലില്‍ ചായ്ച്ച്
നീ വരൂ
മുടിയില്‍ നൂറു പുരുഷന്മാരുമായി
നീ വരൂ,
മുലയിലും തുടയിലും ആയിരം
പുരുഷന്മാരെ നിറച്ച് നീ വരൂ
നിറയെ മുങ്ങിമരിച്ച ആണുങ്ങളുമായി
നദിപോലെ നീ വരൂ
വന്യമാം കടലിലേക്കൊഴുകിയിറങ്ങാന്
അനശ്വരതയുടെ ചുഴിയിലേക്ക്..
കാലത്തിലേക്ക്..
എല്ലാവരെയും കൊണ്ടുവരൂ,
നിന്നെ ഞാന്‍ കാത്തിരിക്കുന്നയിടത്തേക്ക്
നമ്മള് എന്നും തനിച്ചായിരിക്കും
നമ്മളെന്നും ഞാനും നീയുമായിരിക്കും
ഭൂമിയില്‍ നമുക്ക് ഒരുമിച്ച്
ജീവിതം തുടങ്ങാന്‍....
Comments
നീ വരൂ
മുടിയില്‍ നൂറു പുരുഷന്മാരുമായി
നീ വരൂ,
മുലയിലും തുടയിലും ആയിരം
പുരുഷന്മാരെ നിറച്ച് നീ വരൂ
നിറയെ മുങ്ങിമരിച്ച ആണുങ്ങളുമായി
നദിപോലെ നീ വരൂ
if any questions please replay me
admin@themusicplus.com
Team ,
THE MUSIC PLUS ,
http://www.themusicplus.com/